InternationalLatest

തങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കുമെന്ന് യുക്രൈന്‍

“Manju”

കിവ്‌ : അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ സഹായം ലഭിക്കാതെ വന്നതോടെ, കൂടുതല്‍ വിദേശ പൗരന്മാരോട് തങ്ങളെ സഹായിക്കാന്‍ എത്തണമെന്ന് യുക്രെയ്‌ന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ പോരാടാന്‍ എത്തുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കുമെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. വിദേശ പൗരന്മാര്‍ക്ക് വേണമെങ്കില്‍ യുക്രേനിയന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് യുക്രെയ്ന്‍ ആഭ്യന്തര സഹമന്ത്രി യെവന്‍ യെനിന്‍ വ്യക്തമാക്കിയാതായി യുക്രെയ്ന്‍ മുന്‍നിര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ പോരാടാന്‍ തങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കും എന്നായിരുന്നു യുദ്ധത്തിന് മുന്‍പ് യുക്രെയ്ന്‍ ഭരണാധികാരി വോളോഡിമര്‍ സെലെന്‍സ്കിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ച്‌ രണ്ടാഴ്ച പിന്നിട്ടിട്ടും, അമേരിക്ക തന്ത്രപരമായ മൗനം പാലിക്കുകയാണ്.

റഷ്യക്കെതിരെ പോരാടാന്‍ അന്താരാഷ്‌ട്ര ബ്രിഗേഡ്’ രൂപീകരിക്കുമെന്ന്, വോളോഡിമര്‍ സെലെന്‍സ്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശ പൗരന്മാര്‍ക്ക് അതത് രാജ്യങ്ങളിലെ യുക്രേനിയന്‍ എംബസികള്‍ സന്ദര്‍ശിച്ച്‌ രെജിസ്റ്റര്‍ ചെയ്യുന്നതിനായി എംബസ്സികളില്‍ സജ്ജീകരണം നടത്തുകയും ചെയ്തിരുന്നു. റഷ്യയ്‌ക്കെതിരെ പോരാടുന്നതിന്, ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാന്‍ സെലെന്‍സ്‌കി ഐക്യരാഷ്‌ട്രസഭയോടും നാറ്റോ, ഇയു തുടങ്ങിയ സംഘടനകളോടും അഭ്യര്‍ത്ഥിചിട്ടുണ്ട് . അതെ സമയം പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സാധാരണക്കാരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് തള്ളിവിടുന്നത് സെലന്‍സ്കിയുടെ കഴിവ്‌കേടാണെന്ന ആരോപണം ഉയരുന്നുണ്ട് . സാധാരണക്കാരെ മനുഷ്യ കവചമാക്കുകയാണ് യുക്രെയ്ന്‍ എന്നാണ് റഷ്യയുടെ ആരോപണം.

Related Articles

Back to top button