InternationalLatest

ഫ്ലോറിഡയിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി

“Manju”

മയാമി: ഫ്ലോറിഡയിൽ ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ,ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച കണ്ടെടുത്തു.. 156 പേരെപ്പറ്റി വിവരമില്ലെന്നു മയാമി ഡെയ്‌ഡ്‌ കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ ശനിയാഴ്ച രാവിലെ പറഞ്ഞു. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരിൽ പത്തു വയസുള്ള ഒരു കുട്ടിയേയും മാതാവ് സ്റ്റൈയ്‌സിയെയും(54 ) അന്റോണിയോ 83 ,ഗ്ലാഡിസ് ലോസാണോ 79 ,എന്നിവരും ഉൾപ്പെടുന്നു.ശനിയാഴ്ച തിരിച്ചറിഞ്ഞത് ഹൂസ്റ്റണിൽ നിന്നുള്ള മനുവേൽ ലഫോണ്ട് 54 , നെയാണ്.
ന്യു യോർക്കിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികൾക്കായി ജനങ്ങൾ വേദനയോടെ കാത്തിരിക്കുന്നു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ വിദഗ്ധർ സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട് അവശിഷടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശബ്ദവീചികളും നായ്ക്കളെയും ഉപയോഗിക്കുന്നു.എല്ലാവിധ സഹായവും നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ 1.30ന് മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ് ടൗണിൽ കോളിൻസ് അവന്യൂവിലുള്ള ഷാംപ്‌ളെയിൻ ടവർസ് ഭാഗീകമായി തകറുകയായിരുന്നു. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്. സംഭവസമയത്ത്, കെട്ടിടത്തിലെ താമസക്കാർ ഉറക്കത്തിലായിരുന്നു.
നാല്പതു വര്ഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്. മേജർ അറ്റകുറ്റപ്പണി ആരംഭിക്കാനിരിക്കെ കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല.
സൗത്ത് അമേരിക്കൻ രാജ്യം പരാഗ്വേയുടെ ഫസ്റ്റ് ലേഡിയുടെ സഹോദരിയും അഞ്ചു കുടുംബാംങ്ങളും കാണാതായവരിൽ പെടുന്നു.സമ്പന്നർ താമസിക്കുന്ന ഈ കെട്ടിടത്തിൽ 409,000 ഡോളർ മുതൽ 2.8 മില്യൺ ഡോളറാണ് ഒരു യൂണിറ്റിന്റെ മതിപ്പുവില. അപകടം നടന്ന കെട്ടിടത്തിന് സമീപമാണ് , ഇവാങ്ക ട്രമ്പിന്റെയും കുഷ്നെറിന്റെയും വസതി.
കെട്ടിടത്തിലെ താമസക്കാരുടെ ബന്ധുക്കൾക്ക് ഈ നമ്പറിൽ ഫ്ലോറിഡ അധികൃതരെ ബന്ധപ്പെടാം: 305-614-1819കാണാതായവരിൽ ചിക്കാഗൊ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ലാൻ നെയ്ബ്രഫ (21) എന്ന വിദ്യാർത്ഥിയും ഗേൾഫ്രണ്ട് ഡബോറ ബർസഡിവിനും ഉൾപ്പെടുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യർത്ഥിച്ചു മാതാവാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഫ്‌ളോറിഡായിൽ ഒഴിവു ദിനങ്ങൾ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നള്ളവർ താമസിച്ചിരുന്നതാണ് തകർന്നു വീണ കെട്ടിടം.

Related Articles

Back to top button