Latest

കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷയൊരുക്കി; 177 പേരെ ശ്രീനഗറിലേക്ക് മാറ്റി

“Manju”

ശ്രീനഗർ : കശ്മീരിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് കൂടുതൽ സംരക്ഷണമൊരുക്കി കേന്ദ്ര സർക്കാർ. 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നത തല യോഗത്തിലാണ് നിർണായക തീരുമാനം.

കഴിഞ്ഞ ഒരു ദിവസത്തിനിടെ കശ്മീരിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് നടന്നത്. ആക്രമണത്തിൽ ഒരു ബാങ്ക് മാനേജറും ഒരു വിവിധ ഭാഷാ തൊഴിലാളിയും വെടിയേറ്റ് മരിച്ചിരുന്നു. അഞ്ച് മാസത്തിനിടെ താഴ്‌വരയിൽ 16 കശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധവുമായി ജനങ്ങളും രംഗത്തെത്തി.

കശ്മീരിനെ താലിബാനാക്കാൻ ശ്രമിക്കുന്ന ഭീകര ശക്തികളെ അവിടെ നിന്നും തുടച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇസ്ലാമികവത്ക്കരണം അവസാനപ്പിച്ചില്ലെങ്കിൽ തൊണ്ണൂറുകളിലേതു പോലെ മറ്റൊരു കൂട്ടപലായനത്തിന് കശ്മീർ സാക്ഷ്യം വഹിക്കുമെന്നും പണ്ഡിറ്റുകൾ പറയുന്നു.

കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതോടെ അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കശ്മീരിലെ എല്ലാ സാധാരണക്കാർക്കും സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഭീകരർക്കും അവരെ സഹായിക്കുന്നവർക്കുമെതിരെ മുൻപിൻ നോക്കാതെ നടപടി എടുക്കണമെന്നാണ് അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

Related Articles

Back to top button