IndiaInternationalLatest

കോവിഡ് : ഡൽഹി വിമാനങ്ങൾക്ക് വിലക്ക്

“Manju”

സിന്ധുമോൾ. ആർ

യാത്രക്കാര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍  ഹോങ്‌കോങ് വിലക്കി | Air india| covid 19

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ​വി​ല​ക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്​​. ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഹോ​ങ്കോം​ഗി​ലെ​ത്തി​യ ചി​ല യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ ​തു​ട​ര്‍​ന്നാ​ണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് അഞ്ചാംതവണയാണ്​ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്​ ഹോങ്കോങില്‍ വിലക്ക്​ ഏര്‍പ്പെടുത്തുന്നത്​

ന​വം​ബ​ര്‍ 20 മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് വ​രെ​യാ​ണ് വി​ല​ക്ക്. യാത്രക്ക്​ 72 മണിക്കൂര്‍ മുമ്പുവരെ നടത്തിയ കോവിഡ്​ പരിശോധന സര്‍ട്ടിഫിക്കറ്റ്​ ഉണ്ടെങ്കില്‍ മാത്രമാണ്​ ഹോ​ങ്കോങ്ങിലേക്ക്​ യാത്ര അനുവദിക്കുക. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തിയശേഷം കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും വേണം.

Related Articles

Back to top button