KeralaLatestThiruvananthapuram

ജില്ലയില്‍ 1,401 പേര്‍ക്ക് കൂടി കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 1,401 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1,313 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 1,734 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 10.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇനി 10,737 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. പുതുതായി 2,570 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2,193 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,570 ആയി.

Related Articles

Back to top button