KeralaLatest

ശിവനയനത്തിന്റെ ട്രെയിലര്‍ നടന്‍ പൃഥ്വിരാജ് പ്രകാശനം ചെയ്യും

“Manju”

തിരുവനന്തപുരം. പ്രസ് ഫോട്ടോഗ്രഫിയിലെ കുലപതിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശിവനെക്കുറിച്ച്‌ കേരള മീഡിയ അക്കാഡമി നിര്‍മ്മിച്ച്‌ മകനും രാജ്യാന്തര പ്രശസ്തനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്കുമെന്ററി ശിവനയനത്തിന്റെ ട്രെയിലര്‍ നടന്‍ പൃഥ്വിരാജ് ജൂലായ് ഒന്നിന് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് അന്തരിച്ച ശിവന്റെ കലയും ജീവിതവും ആവിഷ്ക്കരിക്കുന്ന ഈ ഡോക്യുമെന്ററി എം.ടി.വാസുദേവന്‍നായരും ,കെ.എസ്.സേതുമാധവനും മുതല്‍ മോഹന്‍ലാലും മണിരത്നവും പ്രിയദര്‍ശനും മഞ്ജുവാര്യരും തുടങ്ങി ഒട്ടേറെപ്പേര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്.മാദ്ധ്യമ രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖരെക്കുറിച്ച്‌ മീഡിയാ അക്കാഡമി നിര്‍മ്മിക്കുന്ന സീരീസില്‍ ആദ്യത്തേതാണ് ശിവനയനം.

.

Related Articles

Back to top button