InternationalLatest

ചൈനയില്‍ ശക്തമായ ഭൂചലനം

“Manju”

ബെയ്ജിങ്: ചൈനയിലെ സിചുവാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌സിയന്‍ കൗണ്ടിയിലെ ഫുജി ടൗണ്‍ഷിപ്പിലെ ഒരു ഗ്രാമത്തില്‍ നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച്‌ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

ചൈന എര്‍ത്ത്‌വേക്ക് നെറ്റ്‌വര്‍ക്ക് സെന്റര്‍ പറയുന്നതനുസരിച്ച്‌ പുലര്‍ച്ചെ 4:33 നാണ് ഭൂചലനമുണ്ടായത്. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തില്‍ 29.2 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 105.34 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും രേഖപ്പെടുത്തി. പ്രവിശ്യാ സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ലുഷൗ സിറ്റി അധികൃതരും ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button