International

കൊറോണ പരിശോധന : 40 വര്‍ഷം മൂക്കില്‍ ഒളിഞ്ഞു കിടന്നത് പുറത്ത്

“Manju”

കൊറോണ പരിശോധന എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചിലര്‍ക്ക് വേദനിക്കുമോ… എന്ന പേടിയാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ കൊറോണ പരിശോധനയിലൂടെ വര്‍ഷങ്ങളായുളള വേദനയ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മേരി മക്കാര്‍ത്തി എന്ന സ്ത്രീ .

കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നാണയം ഏകദേശം 40 വര്‍ഷമായി ഇവരുടെ മൂക്കിൽ ഉണ്ടായിരുന്നു . മൂക്കിന്റെ വലതു ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന വേദന കൊറോണ പരിശോധനയ്ക്ക് ശേഷം വർധിച്ചു

തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ചെറിയ സർജറിയിലൂടെ ഇത് പുറത്തെടുത്തു. കുട്ടിക്കാലത്ത് ടിംഡ്ലി വിംഗ്സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം മേരി മക്കാര്‍ത്തി ഇതുവരെ ഓര്‍ത്തിരുന്നില്ല. സ്ഥിരമായി മൂക്കില്‍ വേദന അനുഭവപ്പെട്ടപ്പോഴും ശ്വാസം എടുക്കുന്നതില്‍ തടസ്സം നേരിട്ടപ്പോഴും കുട്ടിക്കാലത്ത് നടന്ന സംഭവം ഓര്‍മ്മയില്‍ വന്നില്ലെന്ന് അവര്‍ പറയുന്നു.

കൊറോണ പരിശോധനയ്ക്കായി മൂക്കില്‍ നിന്ന് സ്രവം എടുത്തപ്പോള്‍ വേദന കലശലായതോടെ ഡോക്ടര്‍മാരെ മാറിമാറി കണ്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. എന്നാല്‍ അവസാനം ഒരു ഡോക്ടര്‍ എന്തെങ്കിലും മൂക്കിലിട്ടോ എന്ന് ചോദിച്ചപ്പോഴാണ് പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. തുടര്‍ന്ന് പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്ന കൂട്ടത്തില്‍ ടിംഡ്ലി വിംഗ്സ് കളിക്കിടെ പ്ലാസ്റ്റിക് നാണയം മൂക്കില്‍ കയറിയ കാര്യം പറയുകയായിരുന്നു. പിന്നാലെ നടത്തിയ സിടി സ്‌കാനില്‍ പ്ലാസ്റ്റിക് നാണയം കണ്ടെത്തി. അതിവിദഗ്ധമായി ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് നാണയം മൂക്കില്‍ നിന്ന് നീക്കം ചെയ്തു.

Related Articles

Back to top button