InternationalLatest

വാക്‌സിനെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ഫിലിപ്പീന്‍സ് വിടുക – പ്രസിഡന്റ്

“Manju”

ഫിലിപ്പീന്‍സ്‌: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റെഡ്രോഗോ ദുതെര്‍തെ. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇന്ത്യയിലേക്കോ അല്ലെങ്കില്‍ അമേരിക്കയിലേക്കോ പൊയ്‌ക്കോളൂ എന്നാണ് പ്രസിഡന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തെറ്റായി എടുക്കേണ്ട. രാജ്യം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. നിങ്ങള്‍ വാക്‌സിനെടുത്തില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരും. നിങ്ങളുടെ നിതംബത്തില്‍ വാക്‌സിന്‍ കുത്തിവെക്കും. നിങ്ങള്‍ കീടങ്ങളാണ്. നമ്മള്‍ ഇപ്പോള്‍ തന്നെ കഷ്ടപ്പെടുകയാണ്. നിങ്ങള്‍ അതിന്റെ ഭാരം കൂട്ടുന്നു.’ വാക്‌സിനെടുക്കാത്തവരോടായി ഫിലിപ്പീന്‍സ് പ്രസിഡന്റ് പറഞ്ഞു.
‘ നിങ്ങള്‍ വാക്‌സിനെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ഫിലിപ്പീന്‍സ് വിടുക. ഇന്ത്യയിലേക്കോ അമേരിക്കയിലെവിടേക്കേങ്കിലുമോ പോവുക. പക്ഷെ നിങ്ങള്‍ മനുഷ്യനായി ഇവിടെയുണ്ടാകുന്നിടത്തോളം വാക്‌സിനെടുക്കണം,’ ഫിലിപ്പീന്‍സ് പ്രസിഡന്റ് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പന്നികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവെക്കുമെന്നും ഇത് വൈറസിനെയും നിങ്ങളെയും ഒരുമിച്ച് കൊല്ലുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.

Related Articles

Check Also
Close
Back to top button