InternationalLatest

‘ഇന്ത്യ ഉത്സവ്’ വിപണനമേളയ്ക്ക് തുടക്കമായി

“Manju”

മസ്കത്ത്​: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ‘ഇന്ത്യ ഉത്സവ്’ വിപണനമേളക്ക് തുടക്കമായി. ‘ഇന്ത്യ ഉത്സവ് 2022’ എന്ന പേരില്‍ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്​ലെറ്റുകളില്‍ ഈമാസം 17വരെയാണ്​ ആഘോഷം. ഇന്ത്യയുടെ തനത്​ സംസ്കാരവും പൈതൃകവും പാരമ്പര്യവും പ്രാദേശികമായ പ്രത്യേകതകളും വിളിച്ചറിയിക്കുന്ന ‘ഇന്ത്യ ഉത്സവ്’ ബോഷര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒമാനിലെ ഇന്ത്യന്‍ അംബസാഡര്‍ അമിത്​ നാരംഗ്​ ഉദ്​ഘാടനം ചെയ്തു. സ്വദേശി പ്രമുഖരും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രത്യേക അതിഥികളും ലുലു മാനേജ്​മെന്‍റ്​ അംഗങ്ങളും സന്നിഹിതരായിരുന്നു. സംസ്കാരം, വാണിജ്യം, ഭക്ഷണം എന്നിങ്ങനെ ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന മൂന്ന് കാര്യങ്ങളുടെ സംയോജനമാണ്​ ‘ഇന്ത്യ ഉത്സവി’ലൂടെ ലുലു മുന്നോട്ടുവെക്കുന്നത്​.

Related Articles

Back to top button