Latest

അവസാന എട്ടിലേക്ക് ചുരുങ്ങി യൂറോ കപ്പ്

“Manju”

ഫുട്‍ബോള്‍ പ്രേമികള്‍ക്ക് വിരുന്നൂട്ടാന്‍ എത്തിയ യൂറോ കപ്പ് അതിന്റെ പതിവ് തെറ്റിച്ചില്ല. യൂറോപ്പിലെ മുന്‍നിര ടീമുകള്‍ കിരീടം നേടാന്‍ കച്ചകെട്ടിയിറങ്ങിയ ടൂര്‍ണമെന്റില്‍ ആരാധകര്‍ക്ക് സ്വന്തമായത് ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. ഗ്രൂപ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്ന് ഇപ്പോഴിതാ അവസാന എട്ട് ടീമുകളുടെ പോരാട്ടത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ടീമുകളുടെ എണ്ണം ചുരുങ്ങിയെങ്കിലും ആവേശത്തി തരിമ്ബും കുറവ് വന്നിട്ടില്ല. ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് ആവേശമാണ് ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും ആരാധകര്‍ അനുഭവിക്കുന്നത്.

കിരീട സാധ്യതയുമായി വന്ന ടീമുകളില്‍ പലരും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്‌ എന്നിങ്ങനെ നീളുന്നു ആ നിര. വമ്ബന്മാര്‍ വീണ ടൂര്‍ണമെന്റില്‍ ചില കുഞ്ഞന്‍ ടീമുകളുടെ പ്രകടനവും ശ്രദ്ധേയമായി. അരങ്ങേറ്റക്കാരായി എത്തി പ്രീക്വാര്‍ട്ടര്‍ യോഗ്യതയുടെ അടുത്തെത്തി വീണ ഫിന്‍ലന്‍ഡിന്റെ പേര് ഇതില്‍ ഉള്‍പ്പെടും. ഇതിനോടൊപ്പം മരണ ഗ്രൂപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ട് പോയി എന്ന് എല്ലാവരും വിധി എഴുതിയ ഹംഗറിയും ഈ ഗണത്തില്‍ പെടും. ലോക ചാമ്ബ്യന്മാരും യൂറോ ചാമ്ബ്യന്മാരും അടങ്ങിയ ഗ്രൂപ്പില്‍ പെട്ട അവര്‍ അവരെയെല്ലാം വിറപ്പിച്ചതിനു ശേഷമാണ് കീഴടങ്ങിയത്. ഇതിനു പുറമെ ചില അവിസ്മരണീയ തിരിച്ചുവരവുകള്‍ക്കും യൂറോ ഗ്രൂപ് ഘട്ടം സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ബിയില്‍ ആദ്യ രണ്ട് കളികളും തോറ്റ് പുറത്താകലിന്റെ വക്കില്‍ നിന്നും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ആവേശം ഇരട്ടിക്കുകയാണ് ഉണ്ടായത്. സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് വേദിയായ പ്രീക്വാര്‍ട്ടര്‍ ഘട്ടം ആവേശകരമായ അട്ടിമറികള്‍ക്കും സാക്ഷിയായി. ലോക ചാമ്ബ്യന്മാരുടെ പകിട്ടുമായി കിരീട സാധ്യത ഏറ്റവും കൂടുതലുള്ള ടീം എന്ന ഖ്യാതിയില്‍ എത്തിയ ഫ്രാന്‍സിന് സ്വിറ്റ്സര്‍ലന്‍ഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ്‌ പറയേണ്ടിവന്നു. മറ്റൊന്ന് ഗ്രൂപ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചെത്തിയ നെതര്‍ലന്‍ഡ്‌സിന് ചെക്ക് റിപ്പബ്ലിക്ക് ചെക്ക് വച്ചതായിരുന്നു. ഇവര്‍ക്ക് പുറമെ സൂപ്പര്‍ ടീമുകളായ ജര്‍മനിക്കും പോര്‍ച്ചുഗലിനും ഇംഗ്ലണ്ടിന്റേയും ബെല്‍ജിയത്തിന്റേയും വെല്ലുവിളികള്‍ മറികടന്ന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടാന്‍ കഴിഞ്ഞില്ല എന്നതാണ്. ഇന്നലെ അവസാനം നടന്ന പോരാട്ടത്തില്‍ സ്വീഡനെ മറികടന്ന് യുക്രെയ്ന്‍ കൂടിഎത്തിയതോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ട ചിത്രം മൊത്തത്തില്‍ തെളിഞ്ഞത്.

Related Articles

Back to top button