IndiaLatest

ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു

“Manju”

സോമവാര്‍പേട്ട: സോമവാര്‍പേട്ട ഗണഗൂര്‍ ഉഞ്ചിഗനഹള്ളിയില്‍ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീശ് ​-ജയന്തി ദമ്പതികളുടെ മക്കള്‍ മനീക്ഷ (15), പൂര്‍ണേശ്​ (13) എന്നിവരാണ്​ മരിച്ചത്​.മാതാപിതാക്കള്‍ അകലെയുള്ള ഇഞ്ചിക്കൃഷിയിടത്തിലേക്ക്​ പോകുമ്പോള്‍ മക്കളെ ബന്ധുവീട്ടില്‍ ഏല്‍പിച്ചതായിരുനു. ബന്ധുഗൃഹത്തിലുള്ളവരും തോട്ടത്തില്‍ പോയ സമയത്ത്​ കുട്ടികള്‍ ഇരുവരും രണ്ട്​ സാരികള്‍ കൊണ്ട്​ ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെയാണ്​ കഴുത്തില്‍ കുരുങ്ങിയത്​.

Related Articles

Back to top button