IndiaLatest

കേന്ദ്ര മന്ത്രിക്ക് കൈക്കൂലിയായി ആഡംബര ബസ്

“Manju”

കേന്ദ്ര മന്ത്രിക്ക് കൈക്കൂലിയായി ആഡംബര ബസ് ; വിവാദം

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്​കരിക്ക്​ ആഡംബര ബസ്​ കൈക്കൂലിയായി നല്‍കിയെന്ന വാര്‍ത്ത അന്താരാഷ്​ട്ര തലത്തില്‍ വിവാദമാകുന്നു . ഇന്ത്യയില്‍ തങ്ങളുടെ ബസുകള്‍ കൂടുതല്‍ വിറ്റഴിക്കാനും സര്‍ക്കാര്‍ തലത്തില്‍ ഓര്‍ഡര്‍ തരപ്പെടുത്താനും വേണ്ടിയാണ്​ സ്വീഡിഷ്​ ബസ്​ നിര്‍മാതാക്കളായ സ്​കാനിയ ഗഡ്​കരിക്ക്​ കൈക്കൂലിയായി ആഡംബര ബസ്​ നല്‍കിയതെന്നാണ്​ വെളിപ്പെടുത്തല്‍. ഫോക്​സ്​വാഗണ്‍ കമ്പനിയുടെ ഉടമസ്​ഥതിലുള്ള ബസ്​ നിര്‍മാണ കമ്പനിയാണ്​ സ്​കാനിയ.

സ്​കാനിയയുടെ ആഭ്യന്തര ഓഡിറ്റ്​ റിപ്പോര്‍ട്ടിനെ അടിസ്​ഥാനമാക്കി സ്വിഡീഷ്​ ന്യൂസ്​ ചാനലാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. ​ആഡംബര ബസ്​ 2016 അവസാനത്തോടെയാണ്​ ഗഡ്​കരിക്ക്​ സ്​കാനിയ കൈമാറിയതെന്ന്​ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച്‌​ 2017 അവസാനമാണ്​ സ്​കാനിയ ഓഡിറ്റര്‍മാര്‍ക്ക്​ വിവരം ലഭിക്കുന്നത്​. ഇതിന്​ പുറമേ ഇന്ത്യയിലെ കരാറുകള്‍ ലഭിക്കുന്നതിന്​ സ്​കാനിയ വമ്പന്‍ കൈക്കൂലി നല്‍കിയെന്നും കമ്പനി കണ്ടെത്തി.

ഗഡ്​കരിയുടെ മകളുടെ കല്യാണത്തിന്​ ഈ ബസ്​ ഉപയോഗിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. സ്​കാനിയയുടെ അഭ്യന്തര അന്വേഷണത്തില്‍ ബസുകള്‍ വില്‍ക്കാനുള്ള കരാറുകള്‍ ലഭിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്​ വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്ന്​ വ്യക്​തമായിട്ടുണ്ട്​. കേരളത്തില്‍ ​കെ.എസ്​.ആര്‍.ടി.സി അടക്കം ദീര്‍ഘദൂര സര്‍വിസുകള്‍ക്ക്​ സ്​കാനിയയെയാണ്​ ആശ്രയിക്കുന്നത്​. ഒരു കോടി രൂപ വരെ വില മതിക്കുന്ന ബസുകളാണ്​ സ്​കാനിയ നിരത്തിലിറക്കുന്നത്​. അതെ സമയം ഈ ആരോപണങ്ങളെല്ലാം നിതിന്‍ ഗഡ്​കരിയുടെ ഓഫീസ്​ നിഷേധിച്ചു. ആഡംബര ബസ്​ വാങ്ങിയതിലോ വില്‍പന നടത്തിയതിലോ ഗഡ്​കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ ​ വിശദീകരിക്കുന്നത് .

Related Articles

Back to top button