IndiaLatest

പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത് പിറന്നാള്‍ കേക്ക്

“Manju”

ബുര്‍ഹാന്‍പൂര്‍: പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സഹോദരങ്ങള്‍. ബുര്‍ഹാന്‍പൂര്‍ സ്വദേശികളായ ഫിറോസ്, സാബിര്‍ മന്‍സൂരി എന്നീ സഹോദരങ്ങള്‍ ബൈകില്‍ യാത്ര ചെയ്യവേ ആയിരുന്നു അപ്രതീക്ഷതമായി പുലിയുടെ മുന്‍പില്‍ പെട്ടത്.ഫിറോസിന്റെ മകന്റെ പിറന്നാള്‍ ദിവസമായന്ന് അവന് വേണ്ടി പിറന്നാള്‍ കേക് വാങ്ങി സന്ധ്യയോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും. മണ്‍പാതയിലൂടെയായിരുന്നു യാത്ര.

ഇതിനിടയില്‍ നിന്നാണ് പുലി അപ്രതീക്ഷിതമായി ബൈകിന് നേരെ പാഞ്ഞുവന്നതെന്ന് ഫിറോസ് പറഞ്ഞു. മണ്‍പാത ആയിരുന്നതിനാല്‍ തന്നെ ബൈക് വേഗതയില്‍ ഓടിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പാഞ്ഞുവന്ന പുലി 500 മീറ്ററോളം ഇവരെ പിന്തുടര്‍ന്നു.

പുലിയുടെ വരവ് കണ്ട് ഭയന്ന ഫിറോസ് കയ്യിലിരുന്ന കേകിന്റെ ബോക്‌സ് പുലിക്ക് നേരെ എറിയുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തില്‍ പുലി പിന്നോട്ട് ഓടി പോവുകയും ചെയ്തു. ഒരുപക്ഷേ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ഇരുവരും പറയുന്നു.

Related Articles

Back to top button