Latest

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായവർക്കായി തെരച്ചില്‍ തുടരുന്നു

“Manju”

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. തെരച്ചിലിനായി കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാഡിന്‍റെ ഒരു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുകയാണ്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടല്‍ തീരങ്ങളില്‍ തെരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടില്‍ നിന്നുള്ള ആണ്ടവന്‍ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്

Related Articles

Back to top button