IndiaLatest

2 വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യം

“Manju”

2 വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യം; ഇന്ത്യയ്ക്ക് കൈയ്യടിച്ച്  ലോകാരോഗ്യസംഘടന | India|Narendra Modi|covid-19|Covid Vaccine

ശ്രീജ.എസ്

ന്യൂഡല്‍ഹി ;ഒരേസമയം രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകാരോഗ്യസംഘടന. അടിയന്തിര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.
വാക്സിന്‍ കണ്ടുപിടിച്ച ഗവേഷകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ‘കഠിനാധ്വാനം നടത്തിയ ഗവേഷകര്‍ക്ക് നന്ദി. കൊവിഡ് വാക്സിന്‍ വഴിത്തിരിവ് ആണ്. ഇത് അഭിമാന നിമിഷമാണ്’. പ്രധാനമന്ത്രി പ്രതികരിച്ചു. നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്സിന് നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ വി.ജി സൊമാനി അറിയിച്ചു.

Related Articles

Back to top button