KeralaLatest

ഉച്ചഭക്ഷണവിഹിതമായി വിദ്യാര്‍ഥികള്‍ക്ക് കൂപ്പണ്‍

“Manju”

ശ്രീജ.എസ്

 

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കായി ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്‍കുന്നതു സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വഴി. സ്‌കൂളില്‍ നിന്നു ലഭിക്കുന്ന കൂപ്പണ്‍ നല്‍കി കുട്ടികള്‍ക്കു കിറ്റ് വാങ്ങാം.
ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ വീതം അരിയുമാണു നല്‍കുക. സംസ്ഥാനത്തെ 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
ലോക്ക്ഡൗണില്‍ സ്‌കൂളുകള്‍ അടച്ചതോടെ ഉച്ചഭക്ഷണ വിതരണം മുടങ്ങിയിരുന്നു. ഈ സമയത്തെ അരിയും പലവ്യഞ്ജനങ്ങളുമാണു കുട്ടികള്‍ക്കു നല്‍കുക. കൂപ്പണ്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. ഇതിനു സ്‌കൂളുകള്‍ക്കു സൗകര്യപ്രദമായ ദിവസവും സമയവും നിശ്ചയിക്കാം.

Related Articles

Back to top button