IndiaLatest

രാജ്യത്ത് ക്രിപ്റ്റോകറന്‍സി നിരോധിക്കാനാവില്ല

“Manju”

ഡല്‍ഹി: രാജ്യത്ത് ക്രിപ്റ്റോകറന്‍സി നിരോധിക്കാനാവില്ലെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി.ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ സാധുത വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതലയോഗം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷയാണ് എല്ലാവരുടെയും ആശങ്കയെന്ന് പാനല്‍ മീറ്റിംഗിനിടെ എംപിമാര്‍ അഭിപ്രായപ്പെട്ടു.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാല്‍ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി വിലയിരുത്തി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജയന്ത് സിന്‍ഹയുടെ നേത്യത്വത്തിലാണ് യോഗം ചേര്‍ന്നത്. അനൗദ്യോഗിക ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.

Related Articles

Back to top button