India

മിനി പാകിസ്താൻ; സ്വന്തം ഗ്രാമത്തെ അവഹേളിച്ചു പോസ്റ്റ്

“Manju”

ഭോപ്പാൽ : സമൂഹമാദ്ധ്യമത്തിൽ സ്വന്തം ഗ്രാമത്തെ മിനി പാകിസ്താൻ എന്ന് വിളിച്ച് അവഹേളിച്ചയാളെ അറസ്റ്റ് ചെയ്തു. അമ്രേഠി ഗ്രാമവാസിയായ അബ്രാർ ഖാൻ (32) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇയാൾ സ്വന്തം ഗ്രാമത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.

ഗ്രാമവാസികൾ നൽകിയ പരാതിയിലാണ് ഖാനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഫേസ്ബുക്കിൽ ഗ്രാമത്തിന്റെ ചിത്രത്തോടൊപ്പമാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. കാണൂ എന്റെ ഗ്രാമം, ഒരു മിനി പാകിസ്താൻ എന്നായിരുന്നു പരാമർശം.

ഇത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഖാനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രാജ്യത്തെ നാനാഭാഗങ്ങളിലുള്ള ഉപയോക്താക്കൾ രംഗത്ത് എത്തി. സംഭവത്തിൽ ഗ്രാമവാസികൾ നൽകിയ പരാതിയിലാണ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. രേവാ ജില്ലയിലാണ് അമ്രേഠി ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് ഇത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, ഐടി നിയമത്തിലെ 66 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒമാനിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാളുടെ പാസ്‌പോർട്ടും പോലീസ് പിടിച്ചെടുത്തു. ഒമാനിലെ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button