IndiaLatest

ട്രാക്ടര്‍ റാലിയിൽ നിശ്ചല ദൃശ്യങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകപ്രക്ഷോഭകര്‍ ദില്ലിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വിവിധ സംസ്ഥാനങ്ങളിലെ നിശ്ചല ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതി. എല്ലാ കാര്യങ്ങളും അനുകൂലമായി വന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ ഉള്‍പ്പെടുത്തിയാകും ട്രാക്ടര്‍ റാലി സംഘടിപ്പിക്കുകയെന്ന്‌ ഹരിയാനയില്‍ നിന്നുള്ള ഭാരതീയ കിസാന്‍ നേതാവ്‌ ചൗതരി ജോഗീന്ദര്‍ ഗാസി റാം നെയ്‌ന്‍ പറഞ്ഞു.
ഹരിയാനിലെ കര്‍ഷക സംഘടനകള്‍ വ്യാഴാഴ്‌ച്ച തിക്രി അതിര്‍ത്തിയില്‍ യോഗം ചേര്‍ന്നു. ഹരിയിനയിലെ വിവധ കര്‍ഷക സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം ചേര്‍ന്നത്‌.
ദില്ലിയുടെ അതിര്‍ത്തി റോഡുകളില്‍ ജനുവരി 26ന്‌ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്ന്‌ ഞങ്ങള്‍ വ്യക്തമാക്കിയതാണ്‌. ഇതിനായി അനുമതി നല്‍കാനും ട്രാഫിക്‌ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ സാഹയം നല്‍കണമെന്നും ഞങ്ങള്‍ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഞങ്ങള്‍ വിശ്വസിക്കുന്നത്‌ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടസപ്പെടുത്താന്‍ യാതൊരു പദ്ധതിയും ദില്ലി പൊലീസിനില്ലെന്നാണ്‌ ചൗധനി പറഞ്ഞു.
പുതിയ കര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട്‌ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ഇതുവരെയും ത.ാറായിട്ടില്ലെന്നും ചധനി ആരോപിച്ചു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്‌. നിലവില്‍ കേന്ദ്രം കര്‍ഷകര്‍ക്കു മുന്നില്‍ വെക്കുന്ന വാഗ്‌ദാനങ്ങള്‍ ജനുവര26ന്‌ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിയില്‍ നിന്നും പിന്‍മാറാന്‍ മാത്രമായിട്ടുള്ളതാണെന്നും ചൗധനി പറഞ്ഞു.
ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ്‌ ലഭിക്കുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിന്‌ ദിവസങ്ങള്‍ക്കു മുന്നേ തന്നെ ട്രാക്‌ടറുകളുമായി റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കര്‍ഷകര്‍ ആണ്‌ എത്തുന്നത്‌.
അതേസമയം കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന്‌ വീണ്ടും ചര്‍ച്ച നടത്തും. ദില്ലി വിഗ്യാന്‍ ഭവനില്‍ 12മണിക്കാണ്‌ 11ആം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധി സ്വീകാര്യമല്ലെന്ന്‌ ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും. കാര്‍ഷിക വിഷയം പഠിക്കുന്നതിന്‌ സര്‍ക്കാരിന്റെയും കര്‍ഷകരുടേയും പ്രതിനിധികളെ ഉല്‍പ്പെടുത്തി ഒരു സമിതി രൂപികരിക്കാമെന്നും സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ വരെ നിയമം മരവിപ്പിച്ച്‌ നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.

Related Articles

Back to top button