IndiaLatest

വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഡിംസംബര്‍ 31ന് ശേഷം നിര്‍ബന്ധം

“Manju”

ഡല്‍ഹി ; പുതുതായി നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ കാറുകളില്‍ ഇരട്ട എയര്‍ബാഗ് ഫിറ്റ് ചെയ്യുവാനുള്ള സമയം 2021ഡിസംബര്‍ 31വരെ കേന്ദ്രഉപരി ഗതാഗത മന്ത്രാലയം നീട്ടി. വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സുപ്രധാന ഫീച്ചറാണ് എയര്‍ബാഗ് എന്നായിരുന്നു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇതിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമിതി വളരെ കാലമായി വാഹനങ്ങളിലെ ഡ്യുവല്‍ എയര്‍ബാഗ് എന്ന ആശയം ഉന്നിയിക്കുന്നുണ്ടായിരുന്നു. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 800 സി.സിയില്‍ അധികം എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുന്നതോടെയാണ് എയര്‍ബാഗും നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.

2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളില്‍ പോലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ ബജറ്റ് കാറുകളില്‍ പോലും ഡ്യുവല്‍ എയര്‍ബാഗ് ഒരുങ്ങും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എ.ഐ.എസ് 145 ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുള്ള എയര്‍ബാഗുകളായിരിക്കും വാഹനത്തില്‍ നല്‍കുന്ന രണ്ടെണ്ണവുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതും സാധാരണമാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. എ.ബി.എസ് – ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ക്ക് പുറമെ, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്സ് പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷസന്നാഹങ്ങളും ഇതിലുണ്ട്.

Related Articles

Back to top button