KeralaLatestThiruvananthapuram

എസ്.എ.ടിയില്‍ രണ്ടു രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ കോവിഡ് എന്ന വാര്‍ത്തയ്ക്കു പിന്നാലെ ആശങ്ക വര്‍ദ്ധിപ്പിച്ച്‌ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും കൊവിഡ് പോസിറ്റീവായി. ഇവരെ പരിചരിച്ച ഒരു ഡോക്ടറിനും രോഗം ബാധിച്ചെന്ന് വിവരമുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആശങ്ക വര്‍ദ്ധിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30ഓളം പേര്‍ നിരീക്ഷണത്തില്‍ പോയി. ഇവരുടെ സ്രവം ശേഖരിച്ച്‌ നാലു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെയും പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ഉയര്‍‌ന്നു. എന്നാല്‍ നിലവില്‍ പ്രവര്‍ത്തന കാര്യത്തില്‍ പ്രതിസന്ധിയൊന്നുമില്ലെന്നും രോഗികള്‍ കുറവായതിനാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം 24പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button