KeralaLatest

കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

“Manju”

 

ബെര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ആപ്പാഞ്ചിറ സ്വദേശിനിയായ നിതിക ബെന്നി (22) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ക്രിസ്റ്റ്യന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു നിതിക. നിതികയെ ഏറെ നേരം കാണാതിരുന്നതിനെത്തുടര്‍ന്ന സൂഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം ഉള്ളില്‍ച്ചെന്നാണ് നിതിക മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ.

Related Articles

Back to top button