IndiaLatest

വിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍

“Manju”

ഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കൂടുതല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നേരത്തെ കേന്ദ്രം ​പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്.

കേന്ദ്രം പെട്രോള്‍ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയില്‍ പെട്രോള്‍ വില ലീറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു.

 

Related Articles

Back to top button