KannurKeralaLatest

അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

“Manju”

കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ്  ചെയ്തു - Janayugom Online
കണ്ണൂര്‍ : അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലില്‍ നിന്നുള്ള വലിയ ചരക്ക് കപ്പലിന്റെ കന്നിയാത്ര. വെസ്റ്റേണ്‍ ഇന്ത്യ പ്ലെവുഡ്സിന്റെ എട്ട് കണ്ടെയ്നറുകളാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്.
ജലഗതാഗതത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉല്‍ഘാടനവേളയില്‍ പറഞ്ഞു. ‘വ്യവസായത്തിന് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തിരക്കേറിയ റോഡ് ഗതാഗതത്തിന് ബദലാണ് ജലമാര്‍ഗ്ഗം. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി, ബേപ്പൂര്‍ , ആഴിക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ അടുത്ത ഘട്ടത്തില്‍ കൊല്ലത്തെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ നിന്നും ബേപ്പൂര്‍ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സര്‍വ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായാണ് വലിയ ചരക്ക് കപ്പല്‍ സര്‍വീസ്.

Related Articles

Check Also
Close
  • …..
Back to top button