IndiaLatest

ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ പുതിയ ഐ.ടി നിയമത്തിന്റെ ചരട് വലിക്ക് പിന്നാലെ ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്​. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്​ ഡല്‍ഹി പൊലീസ്​ സൈബര്‍ സെല്ലാണ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ അന്വേഷിക്കുന്നത് .അഡ്വ. ആദിത്യ സിങ്​ ദേശ്​വാളിന്റെ പരാതിയില്‍ ട്വിറ്റര്‍ ഇന്ത്യ ​മാനേജിങ്​ ഡയറക്​ടര്‍ മനീഷ്​ മഹേശ്വരിക്കെതിരെയാണ് കേസെടുത്തത് .

അതെ സമയം മനീഷ്​ മഹേശ്വരിക്ക് പുറമെ ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക്​ പോളിസി മാനേജര്‍ ഷാഗുഫ്​ത കമ്രാന്‍, റിപബ്ലിക്​ എത്തീസ്​റ്റ് എന്ന​ സംഘടനയുടെ സ്​ഥാപകന്‍ അര്‍മിന്‍ നവാബി, സി.ഇ.ഒ സൂസന്ന മക്കിന്‍ട്രി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന്​ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ‘എത്തീസ്​റ്റ് റിപബ്ലിക് ‘എന്ന ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നാണ്​ ആരോപണം.

ട്വിറ്റര്‍ ഉപഭോക്താക്കള്‍ പോസ്​റ്റ്​ ചെയ്​ത ഉള്ളടക്കത്തില്‍ ദുരുപയോഗം മാത്രമല്ല, ശല്യം, അപമാനം, പരുക്ക്​, അസൗകര്യം, അപകടം, തടസം,ക്രിമിനല്‍ ഭീഷണി, ശത്രുത, ​വിദ്വേഷം തുടങ്ങിയവ സൃഷ്​ടിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു . ഹിന്ദു മതവി​ശ്വാസത്തെ അപമാനിക്കുന്നതിനായി മനപൂര്‍വം ചിത്രം പോസ്​റ്റ്​ ചെയ്​ത്​ പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതല്‍ സമാനമായ രീതിയില്‍ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button