KeralaLatest

നില്‍പ്പ് സമരം നടത്തി

“Manju”

ആലപ്പുഴ: ദേശീയ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തില്‍ നില്‍പ്പു സമരം നടത്തി. തകഴി ഗവണ്‍മെന്റ് ആശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ദിനം പ്രതി 200 ലധികം രോഗികള്‍ ഒ.പിയിലെത്തുന്ന ഈ ആശുപത്രിയില്‍ നിലവില്‍ ഒരു ഡോക്ടര്‍മാത്രമാണുള്ളത്.പല ജീവന്‍ രക്ഷാമരുന്നുകളും കഴിഞ്ഞ ഏതാനും മാസക്കാലമായി ഇവിടെ ലഭ്യമല്ല. തകഴി, പടഹാരം, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടതാണ് ഈ ആശുപത്രി . ആശുപത്രിയോട് കാട്ടുന്ന അവഗണനക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് നില്‍പ്പു സമരം നടത്തി പ്രതിഷേധിച്ചത്.
ദേശീയ ഉപാധ്യക്ഷ ബി.രാധാമണി നില്‍പ്പു സമരം ഉദ്ഘാsനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി ചമ്ബക്കുളം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഗള്‍ഫ് റിട്ടേന്‍ഡ് ആന്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഉത്തമന്‍,തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹനന്‍, തകഴി മുക്തി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി അനില്‍ തകഴി, ജയശ്രീ മോഹനന്‍ തുടങ്ങിയവരും നില്‍പ്പ് സമരത്തില്‍ പങ്കെടുത്തു.

Related Articles

Back to top button