IndiaLatest

സ്‌ത്രീകള്‍ തനിച്ച്‌ പുറത്തിറങ്ങരുത് വനിതാ കമ്മീഷന്‍ അംഗം

“Manju”

ലക്‌നൗ: സ്‌ത്രീകള്‍ ഒരിക്കലും അസമയത്ത് തനിച്ച്‌ പുറത്തിറങ്ങരുതെന്ന ഉപദേശവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം. ഉത്തര്‍പ്രദേശില്‍ പൂജാരിയും മ‌റ്റ് രണ്ട് സഹായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ അന്‍പതുകാരിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖീ ദേവി ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത്. ‘ഞാന്‍ എപ്പോഴും സ്‌ത്രീകളോട് പറയുന്നതാണ് ആരുടെ സ്വാധീനംകൊണ്ടായാലും ശരി നേരം ഇരുട്ടിയ ശേഷം സ്‌ത്രീകള്‍ തനിച്ചിറങ്ങി നടക്കരുത്.’

ഞായറാഴ്‌ച വൈകുന്നേരമാണ് അന്‍പതുകാരിയായ വീട്ടമ്മ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍ നിന്നും പോയത്. ക്ഷേത്രത്തിലെ പൂജാരിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Related Articles

Back to top button