IndiaLatest

രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍

“Manju”

വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സാഹചര്യത്തെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. എത്ര തയ്യാറെടുപ്പുകള്‍ നടത്തി എന്ന വിലയിരുത്തലാകും ഇന്ന് മോക്ക് ഡ്രില്ലിലൂടെ വിലയിരുത്താന്‍ സാധിക്കുക.

Related Articles

Back to top button