IndiaLatest

പണം അക്കൗണ്ടില്‍ ലഭിച്ചോയെന്നറിയാൻ ; ഉത്തരം നല്‍കുന്നത് അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍

“Manju”

അടുത്തിടെയാണ് ഡിജിറ്റല്‍ രംഗത്ത് വമ്പൻ മാറ്റങ്ങളുമായി പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ചത്. ടാപ് ആന്റ് പേ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൗണ്ട് ബോക്‌സ് വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കൻ എക്‌സ്പ്രസ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ് വര്‍ക്കിലൂടെയും വ്യാപാരികള്‍ക്ക് പേയ്‌മെന്റുകള്‍ സ്വീകരിക്കാനാകും.

കാര്‍ഡ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനോടൊപ്പം എല്ലാ പേയ്‌മെന്റുകളും പ്രാദേശിക ഭാഷകളിലും ശബ്ദ അറിയിപ്പ് ലഭിക്കും. യുപിഐ അക്കൗണ്ട് വഴി പണം ലഭിച്ചാല്‍ അത് വിളിച്ചറിയിയ്ക്കുകയാണ് സൗണ്ട് ബോക്‌സ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് പേടിഎം പുറത്തിറക്കിയത്. എന്നാല്‍ പുതിയ മാറ്റത്തില്‍ ശബ്ദം വിളിച്ചറിയിക്കുക അമിതാഭ് ബച്ചനാകും.അമിതാഭ് ബച്ചന്റെ സ്വരം നല്‍കിയിരിക്കുകയാണ് കമ്പനി. 5,000 രൂപ വരെയുള്ള കാര്‍ഡ് പേയ്‌മെന്റുകളാണ് വ്യാപാരികള്‍ക്ക് ഇതിലൂടെ സ്വീകരിക്കാൻ കഴിയുന്നത്.

രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ നവീകരിക്കുന്നതിലും സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കുന്നതിനും പേടിഎം ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് പേടിഎം സഹസ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കി. ലളിതമായ പണമിടപാടുകള്‍ ലഭ്യമാകുന്നതിന്റെ അടുത്ത പടിയാണ് പേടിഎം കാര്‍ഡ് സൗണ്ട് ബോക്സെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ അറിയിച്ചു.

Related Articles

Back to top button