KeralaLatest

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

“Manju”

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്.

പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. അഡ്വ. ബി.എ ആളൂരാണ് കിരണ്‍കുമാറിന് വേണ്ടി ഹാജരായത്.
കിരണ്‍കുമാര്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്. കിരണ്‍ കോവിഡ് ബാധിതനാണ്. രോഗ മുക്തി നേടിയാല്‍ ഇയാളെ വീണ്ടും പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

Related Articles

Back to top button