KeralaLatest

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ അടച്ചിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ആരോ​ഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ലോക്ക് ഡൗണ്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും പറഞ്ഞു.

കേരളത്തിന്റെ ജനസാന്ദ്രത ഉയര്‍ന്നതാണെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ചതുരശ്ര കിലോമീറ്ററില്‍ 860 പേരാണ് സംസ്ഥാനത്ത് അധിവസിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് കേരളത്തിലാണെന്നും ഇത് മരണനിരക്ക് കൂടാന്‍ ഇടയാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

Related Articles

Back to top button