IndiaInternationalLatest

അമേരിക്കയിലെ ബ്രൂക്ക്‌ഫീല്‍ഡില്‍ മലയാളി യുവാവ്‌ പോലീസ്‌ മേധാവി

“Manju”

ചെങ്ങന്നൂര്‍: അമേരിക്കയിലെ ബ്രൂക്ക്‌ഫീല്‍ഡ്‌ നഗരത്തില്‍ മലയാളി യുവാവ്‌ പോലീസ്‌ മേധാവി. കോട്ടയം മാന്നാനം പറപ്പള്ളില്‍ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടെയും കൊല്ലകടവ്‌ കൊന്നയില്‍ കുടുംബാംഗം സെലീനയുടെയും മകനായ മൈക്കിള്‍ കുരുവിളയാണ്‌ പോലീസ്‌ മേധാവിയായി ചുമതലയേല്‍ക്കുന്നത്‌. മൈക്ക്‌ എന്ന മൈക്കിള്‍ രണ്ടു വര്‍ഷമായി ഡെപ്യൂട്ടി പോലീസ്‌ ചീഫായിരുന്നു. അമേരിക്കയില്‍ ആദ്യമായാണ്‌ ഒരു മലയാളി പോലീസ്‌ മേധാവിയാകുന്നത്‌.
നോര്‍ത്ത്‌ വെസ്‌റ്റ്‌ ഷിക്കാഗോയില്‍ ജനിച്ച മൈക്കിള്‍, ബ്രൂക്‌ഫീല്‍ഡ്‌ പോലീസില്‍ സോഷ്യല്‍ വര്‍ക്കറായിട്ടാണു തുടങ്ങിയത്‌. കഴിഞ്ഞ വര്‍ഷം പോലീസിലെ അണ്ടര്‍ 40 അവാര്‍ഡ്‌ ജേതാവായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ചീഫ്‌സ്‌ ഓഫ്‌ പോലീസ്‌ തെരഞ്ഞെടുത്തിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 40 വയസില്‍ താഴെയുള്ള 40 പോലീസ്‌ ഉദ്യോഗസ്‌ഥരില്‍നിന്നാണ്‌ അന്ന്‌ 37 വയസുകാരനായ മൈക്കിള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. ഭാര്യ സിബിള്‍ സോഷ്യല്‍ വര്‍ക്കറാണ്‌. സാമുവല്‍, മിക്ക എന്നിവര്‍ മക്കള്‍. പിതാവ്‌ ജോണ്‍ കുരുവിള കോളജ്‌ പഠനത്തിന്‌ അമേരിക്കയിലെത്തിയതാണ്‌. മോട്ടൊറോളയില്‍ അക്കൗണ്ടന്റായി വിരമിച്ചു.

Related Articles

Back to top button