KeralaLatest

അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

“Manju”

കൊല്ലം: കൊട്ടാരക്കരയില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. നാല് കുട്ടികള്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കളെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. നാട്ടുകാരും നഗരസഭ പ്രതിനിധികളും ചേര്‍ന്ന് പരിശോധന തുടരുകയാണ്.

ഇന്ന് കായംകുളം ടൗണ്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 20 ലധികം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ സ്‌കൂളില്‍ നിന്ന് സാമ്പാറും ചോറും ഉച്ചഭക്ഷണമായി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button