ErnakulamKeralaLatestThiruvananthapuram

ഈ സമയവും കടന്നു പോകും, നമ്മൾ അതിജീവിക്കും

“Manju”

നഗരസഭയുടെ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയെക്കുറിച്ചുള്ള ശാസ്തമംഗലം വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടൊരു ഫോൺ കോൾ വന്നു. വിദേശത്ത് നിന്ന് ചെങ്ങന്നൂർ സ്വദേശിയായ ഫിലിപ്പ് ആയിരുന്നു വിളിച്ചത്.

വിളിക്കുക മാത്രമല്ല തീരദേശത്ത് ഭക്ഷ്യകിറ്റുകളെത്തിക്കുന്നതിനായുള്ള നഗരസഭയുടെ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് 50000 രൂപയുടെ സഹായവും അദ്ദേഹം നൽകി.

കൗൺസിലറുടെ സഹപാഠി കൂടിയായ ഫിലിപ്പ്
ഇതിനും മുമ്പും ശാസ്തമംഗലം കൗൺസിലർ ബിന്ദു ശ്രീകുമാറിനെ വിളിച്ചിരുന്നു.

അത് കഴിഞ്ഞ പ്രളയ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ലിഡയും രണ്ടു മക്കളും ചെങ്ങന്നൂരിൽ ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു രാത്രിയിലായിരുന്നു.

തുടർന്ന് പുലർച്ചെ രണ്ട് മണിയായപ്പോഴേക്കും ഒരു വണ്ടി നിറയെ ഭക്ഷ്യ വസ്തുക്കളുമായി നഗരസഭയുടെ വണ്ടി ചെങ്ങന്നൂരിലെത്തുകയും പ്രദേശത്ത് അവ വിതരണം ചെയ്യുകയും ചെയ്തു.

ഇവിടെ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ തന്നെയാണ് വെള്ളം കയറിയ വീടിന്റെ ഒന്നാം നിലയിൽ നിന്ന് ഫിലിപ്പിന്റെ കുടുംബത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതും.

തന്റെ കുടുംബത്തെ പ്രളയത്തിൽ നിന്ന് കൈപിച്ച് കരക്കെത്തിച്ചവരുടെ ദുരിത കാലത്ത് സഹായമെത്തിക്കുന്നതിനായി
നഗരസഭയുടെ
കൂടെ ചേർന്ന ഫിലിപ്പിനോടും കുടുംബത്തോടും മേയർ കെ ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.

ഫിലിപ്പിനെപ്പോലെയുള്ള മനുഷ്യരുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്.
ഈ കാലവും നമ്മൾ അതിജീവിക്കും.

പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ കേരളത്തിന്റെ സ്വന്തം സേനയ്ക്കായി
www.donatetmc.in എന്ന വെബ്സൈറ്റിലൂടെ
ഭക്ഷ്യ കിറ്റുകളെത്തിക്കുന്നതിനായി ഏവർക്കും സംഭാവന ചെയ്യാം.

Related Articles

Back to top button