Kerala

ലോക്ക് ഡൗൺ നാളിലെ പ്രണയസാക്ഷാത്ക്കാരം

“Manju”

ജയപ്രകാശ്

ചേലച്ചുവട് സ്വദേശി
വരുണിനും തങ്കമണി സ്വദേശി ആയ കിരണിനുമാണ്
ലോക്ക് ഡൗൺ നാളിൽ പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് ഒടുവിൽ വിവാഹ സ്വപ്നം പൂവണിഞ്ഞത് ‘

കട്ടപ്പന ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികളായിരുന്ന
ഇരുവരും ഇതര മത വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു. SFi സംഘടനയിലൂടെ പരിചയപ്പെട്ട ഇരുവരും പത്ത് വർഷം കാലം
പ്രണയിച്ചു എങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹം നീണ്ടു പോവുക ആയിരുന്നു.

ഇടുക്കിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവ,ലീലാ ദമ്പതികളുടെ മകനാണ് അരുൺ .

പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ന് 11.30നും 12.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ചുരുളി ശ്രീനാരായണ അമ്പലത്തിൽ വച്ച് വധു കിരണിൻ്റെ കഴുത്തിൽ വരുൺ താലിചാർത്തി .
ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിൽ 8 പേർ മാത്രമാണ് പങ്കെടുത്തത്. ഇതോടെ പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം ഇട്ട് ലോക്ക് ഡൗൺ നാളിൽ വരുണിൻ്റെ ജീവിത സഖിയായി കിരൺ.

 

Related Articles

Leave a Reply

Back to top button