KeralaLatestMalappuram

നിയമസഭാ ഇലക്ഷൻ ; പാണക്കാട് സാദിക്കലി തങ്ങൾ നയിക്കുന്ന യാത്രയുമായി മുസ്ലിം ലീഗ്

“Manju”

പി.വി.എസ്

മലപ്പുറം :ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന മണ്ഡലം നേതാക്കളുടെ യോഗത്തിനു ശേഷമാണ് ജില്ലാ യാത്ര സംഘടിപ്പിക്കുമെന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്.

മലപ്പുറം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലൂടെയും ജില്ലാ അധ്യക്ഷന്‍ നയിക്കുന്ന യാത്ര കടന്നു പോകും. ജില്ലയില്‍ ആധിപത്യം വര്‍ധിപ്പിക്കുക എന്നാണു യാത്ര കൊണ്ട് മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ലീഗിന് നേട്ടമുണ്ടായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം ആവര്‍ത്തിക്കാന്‍ ആകുമെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

Related Articles

Back to top button