KeralaLatest

ബോളിവുഡ് താരം ദിലീപ് കുമാറിന് ആദരവ് അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി

“Manju”

കൊച്ചി ;അന്തരിച്ച ബോളിവുഡ് എക്കാലത്തെയും ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. ഒരു നടന്‍ എന്ന നിലയിലും അദ്ദേഹവുമായുണ്ടായിരുന്ന വ്യക്തിപരമായ പരിചയത്തെക്കുറിച്ചും മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എക്കാലത്തെയും തന്റെ പ്രിയപ്പെട്ട നടനായിരുന്നു ദിലീപ് കുമാര്‍ എന്ന് മമ്മൂട്ടി വ്യക്തമാക്കി. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം അടക്കമാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

“ഇതിഹാസ നടന് വിട. നമ്മള്‍ തമ്മിലുണ്ടായ ഓരോ കൂടിക്കാഴ്ചയിലും അങ്ങയുടെ സ്നേഹവാല്‍സല്യങ്ങളാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. അങ്ങയുടെ സ്വന്തമെന്ന് ഒരാളെക്കൊണ്ട് തോന്നിപ്പിക്കുന്നതായിരുന്നു അങ്ങയുടെ ദയയും ആ വാക്കുകളും. എന്റെ എക്കാലത്തെയും പ്രിയനടന് യാത്രാമൊഴി. നിങ്ങളെപ്പോലെ ആരുമില്ല, നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ”, മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി കുറിച്ചു.

Related Articles

Back to top button