KeralaKozhikodeLatest

മുക്കം സിഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ ക്വാറന്റീനില്‍

“Manju”

സിന്ധുമോള്‍ ആര്‍

മുക്കം സിഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ നിരീക്ഷണത്തില്‍. മുക്കത്ത് വയോധികയെ പീഡിപ്പിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വര്‍ണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാര്‍ നിരീക്ഷണത്തിലായത്.

ജൂലൈ രണ്ടിനാണ് മുക്കത്ത് വയോധിക പീഡനത്തിനിരയായത്. ഓട്ടോറിക്ഷ യാത്രക്കിടെ വയോധികയെ ബോധരഹിതയാക്കി സ്വര്‍ണവും ബാഗും മൊബൈലും ഉള്‍പ്പെടെ കവര്‍ന്നിരുന്നു. കേസിലെ പ്രതി വയോധികയുടെ സ്വര്‍ണം വിറ്റത് കൊടുവള്ളിയിലെ ജ്വല്ലറിയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ജ്വല്ലറിയില്‍ എത്തിയിരുന്നു. ജ്വല്ലറി ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Related Articles

Back to top button