IndiaLatest

മന്‍ കി ബാത്തില്‍ ‘കേരളം’ 12 തവണ

“Manju”

ന്യൂഡല്‍ഹി: 23 കോടി ജനങ്ങള്‍ ശ്രവിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തില്‍ കേരളം ഇടം പിടിച്ചത് 12 തവണ. 2015 ഒക്ടോബര്‍ 25ലെ എപ്പിസോഡിലാണ് കേരളം ആദ്യം ഇടം നേടുന്നത്. രാജ്യ വികസനത്തിനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍കോഡ് സ്വദേശി ശ്രദ്ധ തമ്പാന്‍ തയ്യാറാക്കിയ ഉപന്യാസവും ചിറ്റൂരിലെ സെന്റ് മേരീസ് അപ്പര്‍ പ്രൈമറി സ്കൂളിലെ പെണ്‍കുട്ടികള്‍ സ്വന്തം വിരലടയാളം കൊണ്ട് തയ്യാറാക്കിയ ഭാരത മാതാവിന്റെ ചിത്രമടങ്ങിയ കത്തുമാണ് ആദ്യം ഇടം പിടിച്ചത്.

  • ശബരിമലയിലെ പുണ്യം പൂങ്കാവനം എന്ന ശുചിത്വ യജ്ഞം (2017 ഡിസംബര്‍ 31)
  • പായ് വഞ്ചി കപ്പലോട്ടത്തിലൂടെ മലയാളി നാവികന്‍ അഭിലാഷ് ടോമി (2018 സെപ്തംബര്‍ 30)
  • വായനാ ശീലത്തിലേക്ക് നയിക്കുന്ന പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ (2017 ജൂണ്‍ 25)
  • നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കുന്ന കല്ലാറിലെ ലക്ഷിക്കുട്ടിയമ്മ (2019 ജനുവരി 28) (അതേ വര്‍ഷം അവര്‍ക്ക് പത്മ പുരസ്കാരം ലഭിച്ചു)
  • 105-ാം വയസ്സില്‍ നാലാം തരം തുല്യത പരീക്ഷയെഴുതിയ കൊല്ലത്തെ അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ (2020 ഫെബ്രുവരി 23)
  • വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന കോട്ടയത്തെ ദിവ്യാംഗതനായ എന്‍.എസ് രാജപ്പന്‍ (2021 ജനുവരി 1)
  • വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് ഒരു ലക്ഷം മണ്‍പാത്രത്തില്‍ ദാഹജലം ലഭ്യമാക്കിയആലുവ മുപ്പത്തടത്തെ നാരായണന് പ്രധാനമന്ത്രിയുടെ പ്രശംസ (2022 മാര്‍ച്ച്‌ 27)
  • ഇടുക്കിയിലെ ഇടമലക്കുടി ആദിവാസി ഗ്രാമം വെളിയിട വിസര്‍ജ്ജന മുക്തമാക്കിയതിന് പ്രവര്‍ത്തിച്ച മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസ (2016 ഒക്ടോബര്‍ 30)
  • പാഴ് വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍
  • കെനിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ റോസ്മേരിക്ക് കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ കാഴ്ച ലഭിച്ച അനുഭവം (2022 ഫെബ്രുവരി 27)

Related Articles

Check Also
Close
  • ….
Back to top button