KeralaLatestThiruvananthapuram

മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ മരിച്ചനിലയിൽ

“Manju”

തിരുവനന്തപുരം: മോഹനൻ വൈദ്യരെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.
നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ അശാസ്ത്രീയമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.

Related Articles

Back to top button