InternationalLatest

കോവിഡ്​ വാക്​സിന്‍ മൂന്നാം ഡോസിന്​ അനുമതി തേടാനൊരുങ്ങി ഫൈസര്‍

“Manju”

ലണ്ടന്‍: ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും വാക്‌സിന്‍ കവചം എത്തിക്കാനുള്ള ശ്രമത്തില്‍ കോവിഡ്​ വാക്​സിന്‍ മൂന്നാം ഡോസിന്​ അനുമതി തേടാനൊരുങ്ങി ഫൈസര്‍.ഇതിനായി അമേരിക്കയിലെ ഫുഡ്​ ആന്റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്റെ അനുമതി തേടാനൊരുങ്ങുകയാണ്​ ഫൈസര്‍ . പുതിയ വകഭേദങ്ങള്‍ക്കെതിരെയടക്കം അഞ്ചു മുതല്‍ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ സാധ്യമാകുമെന്നാണ്​ കമ്ബനിവ്യക്തമാക്കുന്നത്.

അമേരിക്കയില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചില മേഖലകളില്‍ വ്യാപിക്കുന്നുണ്ട്​. ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധ ശേഷി നല്‍കാന്‍ മൂന്നാം ഡോസിന്​ കഴിയുമെന്നാണ്​ ഫൈസര്‍ അവകാശപ്പെടുന്നത്​. രണ്ടാം ഡോസെടുത്ത്​ 12 മാസത്തിനകം മുന്നാമതൊരു ഡോസു കൂടി നല്‍കിയാല്‍ രണ്ട്​ ഡോസെടുത്തവരെക്കാള്‍ പതിന്‍മടങ്ങ്​ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ്​ ​ഫൈസര്‍ പറയുന്നത്​.

Related Articles

Back to top button