International

അന്താരാഷ്ട്ര ഇടപെടൽ ഇല്ലാതാക്കാൻ താലിബാൻ നീക്കം

“Manju”

ടെഹ്‌റാൻ: അഫ്ഗാനിൽ ഭരണപരമായ നേതൃത്വം കൊടുക്കാനുള്ള നീക്കവുമായി താലിബാൻ. ഇറാന്റെ അദ്ധ്യക്ഷതയിലാണ് അഫ്ഗാൻ-താലിബാൻ രാഷ്ട്രീയ നേതൃത്വം ചർച്ച നടത്തിയത്. ഭീകരാക്രമണം നിയന്ത്രിക്കാൻ ഒരുക്കമാണെന്നാണ് താലിബാൻ പറയുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇരുരാജ്യങ്ങളും ചർച്ചയ്ക്കായി ഒത്തുകൂടിയത്.

രാഷ്ട്രീയപരമായ സമവായം ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ നേതൃത്വം അറിയിച്ചത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന വിചിത്രവാദവും താലിബാൻ നടത്തി. താലിബാന്റെ സൈനിക നേതൃത്വത്തിൽ നിന്നും ഘടകവിരുദ്ധമായ നയമാണ് രാഷ്ട്രീയ നേതൃത്വം എടുത്തത്. ഇതിന്റെ ചുവടുപിടിച്ച് ശാന്തത തിരികെ കൊണ്ടുവരാൻ അഫ്ഗാൻ ഭരണകൂടം സഹകരിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാന് വേണ്ടി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയും അഫ്ഗാന് വേണ്ടി യൂനസ് ഖ്വാനൂനിയുമാണ് ചർച്ചയിൽ പങ്കെടുത്തത്.

അതേസമയം ചർച്ചയിൽ ജനവാസകേന്ദ്രങ്ങൾ, വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങളെ അഫ്ഗാൻ നേതൃത്വം അപലപിച്ചു. പ്രവിശ്യാ ഭരണകൈമാറ്റത്തിന് മുന്നേ അക്രമം അവസാനി ക്കണമെന്നും അഫ്ഗാൻ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹം അഫ്ഗാനിൽ ഏതു തരത്തിൽ ഇനി ഇടപെടും എന്നതിൽ താലിബാന് ആശങ്കയുണ്ട്. അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നയംമാറ്റമാണ് താലിബാന്റേത് എന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധർ പറയുന്നത്. അമേരിക്ക സ്വന്തം താൽപ്പര്യപ്രകാരമാണ് ഇതുവരെ അഫ്ഗാനിൽ തുടർന്നത്. സ്വയം പിന്മാറുന്നതിലൂടെ യൂറോപ്യൻ രാജ്യങ്ങളേയും ഏഷ്യൻ മേഖലയിൽ ഇന്ത്യയേയും ചൈനയേയും റഷ്യയേയും ഇടപെടുത്താനാണ് അമേരിക്കയുടെ ശ്രമം. ഇതിനിടെ മദ്ധ്യേഷൻ ശക്തിയായ ഖത്തറിന്റെ പ്രതിനിധി കാബൂളിലെത്തി. അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന് ശേഷമുള്ള ഭാവിപരിപാടികളെക്കുറിച്ച് ഖത്തർ പ്രതിനിധി ചർച്ച നടത്തിയെന്നാണ് സൂചന.

Related Articles

Back to top button