InternationalLatest

മങ്കി പോക്‌സ് ലോകത്തിന് അപായം; വാക്‌സിന്‍ നിര്‍മ്മാണത്തിന് ഇന്ത്യ പ്രാപ്തം

“Manju”

 

വാഷിംഗ്ടണ്‍: മങ്കിപോക്‌സ് വ്യാപനം ലോകത്തിന് അപായ സൂചന നല്‍കുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
വസൂരിക്കെതിരെയുള്ള വാക്‌സിന്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാനായി ഉപയോഗിക്കാമെന്ന് നിരവധി ലാബ് പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. നമ്മുടെ പക്കലുളളത് രണ്ടു, മൂന്ന് തലമുറകളില്‍ പെട്ട വാക്‌സിനുകളാണ്. മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഉപയോഗിക്കാനായി രാജ്യങ്ങള്‍ അവ പൂഴ്‌ത്തിവെച്ചേക്കാമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഫാര്‍മ കമ്ബനികള്‍ക്ക് വസൂരി വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവസരം നല്‍കിയാല്‍ വാക്‌സിനുകള്‍ ലോകമെമ്ബാടും ലഭ്യമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ നിര്‍മ്മാണത്തിന് ഇന്ത്യ പ്രാപ്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കാനാവുമെന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. കൊറോണ വാക്‌സിനേഷനില്‍ ഇന്ത്യയുടെ ഇടപെടല്‍ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെ വീണ്ടും ഭീതിലാഴ്‌ത്തിയിരിക്കുന്ന മങ്കിപോക്‌സിന്റെ വ്യപനത്തിലും ഇന്ത്യയ്‌ക്ക് മാതൃകാപരമായി ഇടപെടാനാവുമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button