Kerala

സാമൂഹിക വിരുദ്ധ പ്രവർത്തനം; കാപ്പ നിയമപ്രകാരം ജേഷ്ഠനേയും അനുജനേയും നാടുകടത്തി

“Manju”

ആലപ്പുഴ : കാപ്പ നിയമപ്രകാരം ജേഷ്ഠനേയും അനുജനേയും നാടുകാടത്തി. സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുകയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത അരൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജ്യേഷ്ഠനേയും അനുജനേയുമാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.

കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ കൊടിയനാട്ട് വീട്ടിൽ ക്ലീറ്റസിന്റെ മക്കളായ ഗോഡ്സൺ (25), ഗോഡ്വിൻ (23) എന്നിവരെ നാടുകടത്താൻ എറണാകുളം റെയിഞ്ച് ഡി.ഐ.ജി ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു വർഷക്കാലത്തേയ്ക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് ഉത്തരവ്.

2015 മുതൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇവർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊലപാതകശ്രമം, ഭവന ഭേദനം, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്തത്. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു കുടുംബത്തിലെ ജ്യേഷ്ഠനേയും അനുജനേയും ഒരുമിച്ച് കാപ്പ പ്രകാരം നാടുകടത്തുന്നത്.

Related Articles

Back to top button