KeralaLatestThrissur

ഡോ.കല്‍പ്പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു ……

“Manju”

തൃശ്ശൂര്‍ : അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍(75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ അയ്യന്തോളില്‍ മൈത്രിപാര്‍ക്കിലായിരുന്നു താമസം. കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്…….

1945 ജൂലായ് നാലിന് കൈതള ഉണ്ണി നീലകണ്ഠന്റെയും കെ.കാര്‍ത്യായനിയുടെയും മകനായി ജനിച്ചു. മേമുറി എല്‍.പി സ്‌കൂള്‍, കല്ലറ എന്‍.എസ്.എസ് ഹൈസ്‌കൂള്‍, തരിയോട് ഗവ.ഹൈസ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളേജ്, പാലക്കാട്, വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി കേരള സര്‍വകലാശാലയില്‍നിന്നും മലയാളം എം.എയ്ക്ക് രണ്ടാം റാങ്ക് ജേതാവായിരുന്നു. മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ഡോക്ടറേറ്റും നേടി. എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ കല്‍പ്പറ്റ, മാര്‍ അത്തനേഷ്യസ് കോളേജ്, ഹൈസ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, ശ്രീ ശങ്കരാചാര്യ സര്‍വകാലാശാ തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.

1999-ല്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് വകുപ്പ് മേധാവിയായാണ് വിരമിച്ചു. കൊച്ചിന്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ സെനറ്റംഗമായിരുന്നു. റിസര്‍ച്ച് ഗൈഡായും വിവിധ സര്‍വകലാശാലകളിലെ അക്കാദമികസമിതികളില്‍അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ കൗണ്‍സില്‍, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. കവിതക്ക് ബാലാമണിഅമ്മ സില്‍വര്‍ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനയ്ക്ക് തൃശ്ശൂര്‍ ഏയ്സ് ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം, അയനം സാംസ്‌കാരിക വേദിയുടെ പ്രഥമ സാഹിത്യപുരസ്‌കാരം, അയനം സാംസ്‌കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടിയ മലമുകളിലെ ദൈവത്തിന്റെ കഥ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് ബാലകൃഷ്ണനായിരുന്നു

Related Articles

Back to top button