IndiaLatest

ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധനവില കൂട്ടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വീണ്ടും ഉയര്‍ത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 101.01 രൂപയും ഡീസലിന് 95.71 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.32 രൂപയും ഡീസലിന് 95.02 രൂപയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധന വില ഇത്രയും വര്‍ധിപ്പിക്കുന്നത്.

തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം ഇന്നലെ ഒരു ദിവസം മാത്രമാണ് ഇന്ധന വില കൂടാതിരുന്നത്. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച വില കൂടിയിരുന്നില്ല.

Related Articles

Back to top button