KeralaLatest

പ്രാതല്‍ വിതരണം 150 ദിവസങ്ങള്‍ പിന്നിടുന്നു

“Manju”

കരുനാഗപ്പള്ളി: നന്മ വണ്ടിയുടെ പ്രാതല്‍ വിതരണം ആരംഭിച്ചിട്ട് 150 ദിവസങ്ങള്‍ പിന്നിടുന്നു. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ ഊരു ചുറ്റി നടക്കുന്നവര്‍ക്കും ഓച്ചിറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തമ്പടിച്ചവര്‍ക്കുമാണ് ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത് . രാവിലെ 7 മണിക്ക് തുടങ്ങുന്ന പ്രാതല്‍ വിതരണം 8 മണിക്ക് അവസാനിക്കും. ഒരു ദിവസം എഴുപതോളം പേര്‍ക്ക് നന്‍മ വണ്ടി പ്രാതല്‍ എത്തിക്കുന്നുണ്ട്.പാര്‍സല്‍ സംവിധാനം ഒഴിവാക്കി നേരിട്ട് വിളമ്ബിയാണ് നല്‍കുന്നത്.

Related Articles

Back to top button