Latest

ഹിമാചല്‍ പ്രദേശില്‍ മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ

“Manju”

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശില്‍ മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ.അല്ലെങ്കില്‍ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് പുതിയ നിര്‍ദ്ദേശം.സംസ്ഥാനത്ത് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച്‌ ഭരണകൂടവും രംഗത്ത് എത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. ‘സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്. വിനോദ സംഞ്ചാരികളെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ അവര്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.’ – മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button