IndiaLatest

നടി രമ്യ കൃഷ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ പിടികൂടി.

“Manju”

 

ചെന്നൈ: നടി രമ്യ കൃഷ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും മദ്യ കുപ്പികള്‍ പിടികൂടി. മഹാബലി പുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ മധ്യേ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ച്‌ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. എട്ട് മദ്യക്കുപ്പികളും രണ്ട് ക്രെയ്റ്റ് ബിയര്‍ ബോട്ടിലുകളുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കാര്‍ പരിശോധിക്കുമ്ബോള്‍ രമ്യയും സഹോദരിയും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചെന്നൈ നഗരത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ മദ്യ ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മറ്റ് ജില്ലകളിലെ മദ്യം ശാലകളില്‍ നിന്ന് മദ്യം ലഭിക്കും. അറസ്റ്റ് ചെയ്ത ഡ്രൈവറെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചെന്നൈയില്‍ നിന്ന് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ മറ്റ് ജില്ലകളില്‍ പോയി മദ്്യം വാങ്ങിവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button